Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ചക്കുളത്തുകാവ് പൊങ്കാല – തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 24 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
–
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം – ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം
പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് പരിശീലന പദ്ധതിയില്‍ 250 ട്രെയിനി ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് 150 ഒഴിവുകളും ജി.എന്‍.എം., എ.എന്‍.എം. ഉള്‍പ്പെടെയുള്ള ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 100 ഒഴിവുകളുമാണുള്ളത്. 21 – 35 വയസ്സുള്ള, ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 18,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 15,000 രൂപയും ഹോണറേറിയം ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം അതാത് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസിലോ ഐ.ടി.ഡി.പി. ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.stdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍  04735 227703.

നവംബര്‍ 30 നകം ലൈസന്‍സ് പുതുക്കണം
കേരള പഞ്ചായത്ത് രാജ് ആക്ട് 2025 ലെ പുതുക്കിയ സംരംഭക ലൈസന്‍സ് ചട്ടങ്ങള്‍ പ്രകാരം ഏതൊരു സ്ഥലത്തും പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ കൂടാതെ വ്യാപാരം, സംരംഭം, ഉത്പാദക വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്തവര്‍ നവംബര്‍ 30 നകം അതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നും ലൈസന്‍സ് എടുക്കാത്തപക്ഷം പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍  04682 350229.
–
കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് യോഗ്യമായ വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഡി.സി.എ., പി.ജി.ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഫോണ്‍  0469 2961525, 8281905525.

വാഹനം ആവശ്യമുണ്ട്
വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസ് ഉപയോഗത്തിന് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, അനുഗ്രഹ ബില്‍ഡിങ്, കണ്ണങ്കര, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ നവംബര്‍ 26 ഉച്ചയ്ക്ക് രണ്ടിനകം തപാലിലോ നേരിട്ടോ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2326409.
–
ലേലം
കുറ്റൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്പെന്‍സറിയിലെ ഉപയോഗശൂന്യമായ തടി ഉരുപ്പടികള്‍ ലേലം ചെയ്യുന്നു. ഫോണ്‍  0469 2999070.

ശബരിമലയില്‍ ശുചീകരണ തൊഴിലാളി ഒഴിവ്
ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ താത്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ അഞ്ച് ശുചീകരണ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 40 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ദിവസവേതനം 710 രൂപ. യോഗ്യരായ അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നവംബര്‍ 26 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ നടത്തുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍  0468 2995008.

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് കോഴ്സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍. സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register ലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. മാര്‍ത്തോമ സുവിശേഷ സേവിക സംഘം, മഞ്ചാടി പി.ഒ., തിരുവല്ലയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍  9207267625, 9447705300, 9447063043.
–
സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 2027 – 28 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ആറാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും https://exams.nta.nic.in/sainik-school-society/ സന്ദര്‍ശിക്കുക.
–
അക്ഷയ കേന്ദ്രങ്ങളിലെ സംരംഭക തെരഞ്ഞെടുപ്പ് : സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അവസരം
അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പത്തനംതിട്ട അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലെത്തി പരിശോധന പൂര്‍ത്തിയാക്കണം. പരിശോധനയ്ക്ക് ഹാജരാകാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ lbsedp.lbscentre.in/akshaya26 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ട് അക്ഷയ ജില്ലാ ഓഫീസിലെത്തി പരിശോധന പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ അപേക്ഷ നിരസിക്കുമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  5. റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com