മന്ദിരം – വടശ്ശേരിക്കര റോഡ് അപകടക്കെണിയാകുന്നു ; കലുങ്കിന് സംരക്ഷണ ഭിത്തിയില്ല
വടശ്ശേരിക്കര : മന്ദിരം – വടശ്ശേരിക്കര റോഡിൽ ഇടക്കുളം, അപ്പിമുക്ക് ഭാഗങ്ങളിൽ യാത്രക്കാർക്ക് ജീവന് ഭീഷണിയായി റോഡിലെ അപകടക്കെണികൾ തുടരുന്നു. അപ്പിമുക്കിലുള്ള കലുങ്കിന് സംരക്ഷണ ഭിത്തിയില്ലാത്തതും, അപ്പിമുക്ക് മുതൽ ഇടക്കുളം വരെയുള്ള ഭാഗങ്ങളിൽ പൈപ്പും കേബിളും ഇടുന്നതിനായി എടുത്ത കുഴികൾ മൂടാതെ കിടക്കുന്നതുമാണ് മേഖലയിൽ തുടർച്ചയായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നത്. നിരവധി അപകടങ്ങൾ ഈ ഭാഗത്ത് പതിവായിരിക്കുകയാണ്. മുൻപ് ഈ കലുങ്കിന്റെ കുഴിയിൽ വീണ് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവം പോലും ഉണ്ടായിട്ടുണ്ട്. മരണവിവരം ഉൾപ്പെടെ ചൂണ്ടിക്കാട്ടി നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് രേഖാമൂലം പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന് ഉറപ്പുനൽകി മടങ്ങുകയും ചെയ്തതാണ്.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡരികിലെ ആഴമുള്ള കുഴികളും സംരക്ഷണ ഭിത്തിയില്ലാത്ത കലുങ്കും ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രാത്രികാലങ്ങളിലും മഴസമയത്തും കുഴികൾ തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഇനിയും വലിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ, കലുങ്കിന് അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നും റോഡിലെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
പാലിയേറ്റീവ് ഉപകരണ പുനരുപയോഗ പദ്ധതിയുമായി പത്തനംതിട്ട മാർത്തോമ്മ സെക്കൻഡറി സ്കൂൾ എസ്.പി.സി.
-
ആറന്മുളയുടെ വികസന ആശയങ്ങൾ പങ്കുവെയ്ക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണമെന്ന് ശശി തരൂർ
-
വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ
Most read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്


