Skip to content

ആറന്മുളയുടെ വികസന ആശയങ്ങൾ പങ്കുവെയ്ക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണമെന്ന് ശശി തരൂർ

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ടിന്റെ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. ശശി തരൂർ എംപിയാണ് പുതിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ കേരളത്തിൽ ആരംഭിക്കണമെന്നും ശശി തരൂർ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറന്മുള എംഎൽഎ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്. ആറന്മുള കണ്ണാടി പോലെ സുതാര്യമായിരിക്കണം എംഎൽഎയുടെ വെബ്സൈറ്റെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ അറിയാൻ കഴിയണമെന്നും തരൂർ പറഞ്ഞു.

ആറന്മുളയുടെ ഭാവി വികസനത്തിനുള്ള ആശയങ്ങൾ വെബ്സൈറ്റിലൂടെ പങ്കുവെയ്ക്കാൻ വിദ്യാർഥികളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപകർക്ക് ഭീഷണിയല്ലെന്നും വിവരങ്ങൾ ലഭ്യമാക്കുന്ന ഉപാധി മാത്രമാണെന്നും ശശി തരൂർ പറഞ്ഞു. എഐയുടെ വരവോടെ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പഠിപ്പിക്കാൻ അധ്യാപകർ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അബിൻ വർക്കി കോടിയാട്ട് എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ഷെയ്ഖ് ഹസൻ ഖാൻ, റോജി പോൾ ഡാനിയേൽ, ഡാനിഷ് പി. ജോൺ എന്നിവർ പ്രസംഗിച്ചു. പരാതികൾ അറിയിക്കുന്നതിനുള്ള പരാതി രജിസ്ട്രേഷൻ സംവിധാനം മുതൽ പ്രവാസികൾക്ക് എംഎൽഎ ഓഫീസുമായി ബന്ധപ്പെടുന്നതിനുള്ള പ്രവാസി കണക്ട് വരെയുള്ള വിവിധ സേവനങ്ങളാണ് പുതിയ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഒരുക്കിയിരിക്കുന്നത്.

കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഏബൽ റെനിയാണ് വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്. സർക്കാർ പദ്ധതികൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്തദാനം, അടിയന്തിര ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയകാലത്ത് അബിൻ വർക്കി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ആദ്യമായി നിയമസഭയിലെത്തിയ അബിൻ ഇതിനോടകം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആറന്മുള മണ്ഡലത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുമെന്നും തരൂർ അഭിപ്രായപ്പെട്ടു.

നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുമായും ശശി തരൂർ സംവദിച്ചു. വിദേശ കുടിയേറ്റം, കേരളത്തിലെ തൊഴിൽ അവസരങ്ങൾ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലായിരുന്നു വിദ്യാർഥികളുടെ ചോദ്യങ്ങൾ. കേരളത്തിൽ തൊഴിൽ അവസരങ്ങൾ കുറവാണെന്നും ഗവേഷണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. രാജ്യത്തിന്റെ ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നതെന്നും ഗവേഷകർക്ക് ആവശ്യമായ അവസരങ്ങൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കിയാലും തൊഴിൽ ലഭിക്കുന്നത് പ്രയാസകരമായ സാഹചര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസരീതിയിൽ മാറ്റം വരണമെന്നും കൂടുതൽ നിക്ഷേപകർ സംസ്ഥാനത്തേക്ക് എത്തണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

Share on WhatsApp

Share this story

ആറന്മുളയുടെ വികസന ആശയങ്ങൾ പങ്കുവെയ്ക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണമെന്ന് ശശി തരൂർ pathanamthittamedia.com