Skip to content

നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊല്ലം : ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി നിരഞ്ജന്റെ (17) മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച വിദ്യാർത്ഥികളുടെ പ്രതിഷേധം സ്കൂളിൽ തുടരുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരഞ്ജന്റെ മരണത്തിന് പിന്നിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ സ്കൂൾ ഓഫീസിൽ വിളിച്ചുവരുത്തിയതും കുട്ടിയെ മാനസികമായി തളർത്തിയെന്നും വീട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലുണ്ടായ സംഭവങ്ങൾ കുട്ടിയെ ഏറെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. നവംബർ 23 ന് നിരഞ്ജന്റെ  ജന്മദിനമായിരുന്നു. ജന്മദിനാഘോഷത്തിനായി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങി നൽകിയിരുന്നുവെന്നും കുട്ടി സന്തോഷവാനായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്യത്തക്ക മറ്റ് പ്രശ്നങ്ങളൊന്നും നിരഞ്ജനുണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. സന്തോഷിന്റെയും രാജിയുടെയും മകനാണ് നിരഞ്ജൻ. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  3. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം pathanamthittamedia.com