ഫോൺ 18 ദിവസം പ്രവർത്തനരഹിതം ; BSNL 10,000 രൂപ നഷ്ടപരിഹാരം നൽകണം
തൃശൂർ: ഫോൺ തകരാർ പരിഹരിച്ച് യഥാസമയം പ്രവർത്തനക്ഷമമാക്കാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയ ഉപഭോക്തൃകോടതി, പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ BSNL ന് ഉത്തരവ് നല്കി. തൃശൂർ അന്തിക്കാട് സ്വദേശി തണ്ടിയേക്കൽ വീട്ടിൽ ടി.ആർ. പുഷ്പാംഗദൻ സമർപ്പിച്ച ഹർജിയിലാണ് BSNL-ന്റെ കണ്ടശ്ശാംകടവ് ഡിവിഷണൽ എഞ്ചിനീയർക്കും തൃശൂർ ജനറൽ മാനേജർക്കുമെതിരെ വിധിയുണ്ടായത്. പരാതിക്കാരന്റെ ഫോൺ പ്രവർത്തനരഹിതമായതിനെ തുടർന്ന് പരാതി നൽകിയെങ്കിലും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചതിനു ശേഷമാണ് ഫോൺ പ്രവർത്തനക്ഷമമാക്കിയത്. ഇതോടെ ഏകദേശം 18 ദിവസത്തോളം ഫോൺ ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടായി. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുഷ്പാംഗദൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
കേബിൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവന്നതിനാലാണ് ഫോൺ തകരാറിലായതെന്നായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാൽ യഥാസമയം ഫോൺ പ്രവർത്തനക്ഷമമാക്കി നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തുടർന്ന് പരാതിക്കാരനുണ്ടായ അസൗകര്യങ്ങൾക്കും മാനസിക വിഷമങ്ങൾക്കും പരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ എസ്., ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ്





