അയ്യപ്പഭക്തർക്ക് കൈത്താങ്ങായി പത്തനംതിട്ടയില്‍ ശബരിമല ഹെൽപ്പ് ഡെസ്ക് ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി രമേശ് ചെന്നിത്തല
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവും അടിയന്തിര സഹായവും ഉറപ്പാക്കുന്നതിനായി ശബരി സേവാ ട്രസ്റ്റിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരുക്കിയ ശബരിമല ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി അയ്യപ്പഭക്തർക്കായി നടത്തിവരുന്ന സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്തവണയും ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. തീർത്ഥാടകർക്ക് യാത്രാസഹായം, വൈദ്യസഹായം, ഭക്ഷണം, താമസസൗകര്യം, വാഹനസൗകര്യം എന്നിവ ലഭ്യമാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് യാത്രാമധ്യേ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനും ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം സഹായകരമാകും.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. അബിൻ വർക്കി എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സിവി ശാന്തകുമാർ എംഎൽഎ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്, ആർ ടി ഒ സി ശ്യാം,, നഗരസഭാ അധ്യക്ഷ സിന്ധു അനിൽ, കെ. ജാസിം കുട്ടി, എസ്. ഫാത്തിമ, തോമസ് മാത്യു, നജീം രാജൻ, എം.സി. ആരിഫ് ഖാൻ, ജോൺസൺ വിളവിനാൽ, ടി.എച്ച്. സിറാജുദ്ദീൻ, ഷമീർ തടത്തിൽ, അംബരീഷ് തട്ട, രജനി പ്രദീപ്, അംബിക വേണു, മിസ്ന ആരിഫ്, ജോയമ്മ സൈമൺ, റ്റിജോ സാമുവൽ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. അയ്യപ്പഭക്തർക്ക് സേവനവും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ജനകീയ സേവനപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഹെൽപ്പ് ഡെസ്കിന്റെ പുതിയ പ്രവർത്തനവർഷം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ്





