Skip to content

ചെറുകാവ് – അമ്പലമ്പടി – ഒളികല്ല് റോഡ് തകർന്നു : യാത്രാദുരിതം രൂക്ഷം

വടശ്ശേരിക്കര : ചെറുകാവ് – അമ്പലമ്പടി – ഒളികല്ല് റോഡിന്‍റെ തകർച്ചയിൽ ദുരിതത്തിലായി നാട്ടുകാരും യാത്രക്കാരും. ടാറിംഗ് പൂർണമായും ഇളകി മെറ്റലും മണ്ണും തെളിഞ്ഞ് റോഡ് വലിയ കുണ്ടും കുഴിയുമായി മാറിയിട്ടും പുനർനിർമ്മാണത്തിന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാലങ്ങളായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ ഈ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും യാത്രക്കാർ പറയുന്നു. രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.

മഴ പെയ്താൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനയാത്രക്കാർ ഏറെ ജാഗ്രതയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് അടിയന്തിരമായി പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

ചെറുകാവ് – അമ്പലമ്പടി – ഒളികല്ല് റോഡ് തകർന്നു : യാത്രാദുരിതം രൂക്ഷം pathanamthittamedia.com