Skip to content

ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ മറ്റു രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദനം

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ മറ്റു രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവ് ഷിജിനും സഹോദരൻ ഷിധിനും ചേർന്നാണ് വളളിക്കുന്നം സ്വദേശികളായ അശ്വിൻ, സൂരജ് എന്നിവരെ മർദിച്ചത്. ഈ മാസം 16നായിരുന്നു സംഭവം. വളളിക്കുന്നം പഞ്ചായത്ത് മേളയിലെ ഫുട്ബോൾ മത്സരത്തിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് വള്ളിക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേളയെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാം എന്ന് പറഞ്ഞ് പരാതിക്കാരനായ രണ്ട് യുവാക്കളെ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിന്റെ തലയക്ക് 16 തുന്നൽക്കെട്ടുകളുണ്ട്. കൂടാതെ സൂരജിന്റെ കർണപുടം മർദനത്തിൽ തകർന്നിട്ടുമുണ്ട്. എന്നാൽ ഷിജിനൊപ്പം ഉണ്ടായിരുന്ന ഫാസിൽ മാത്രമാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  3. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ മറ്റു രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദനം pathanamthittamedia.com