മുതിർന്ന സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്. പി ജയരാജനെതിരെ ഇ പി ജയരാജൻ നൽകിയ കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ പി ജയരാജന്‍ കത്തിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്.
ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിക്ക് പിന്നിൽ പിജെ ആണെന്നും വനിതാ നേതാവിന്‍റെ പരാതി പിജെ എഴുതി വാങ്ങിയതാണെന്നും ഇപി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു. പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജൻ എഴുതി നൽകിയത്. പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇ പി പരാതിയിൽ ആരോപിക്കുന്നു.
സ്വർണം പൊട്ടിക്കൽ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും ടി പി രാമകൃഷ്‌ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്





