കോടതിയലക്ഷ്യക്കേസിൽ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി
ദില്ലി: കോടതിയലക്ഷ്യക്കേസിൽ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. കേസിൽ നേരിട്ട് ഹാജരാകാനുള്ള നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് ജയപ്രകാശിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേരള പോലീസിനാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10:30ന് ജയപ്രകാശിനെ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് എ അമാനുള്ള അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട വിവാഹമോചനക്കേസാണ് സുപ്രീം കോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലിയുണ്ടെന്നതിനാൽ ജീവനാംശം നൽകേണ്ടതില്ലെന്നായിരുന്നു ജയപ്രകാശിന്റെ വാദം. തിരുവല്ല കുടുംബക്കോടതി ജീവനാംശത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഭാര്യയ്ക്ക് താത്കാലിക ജോലി മാത്രമാണെന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്





