ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്ഗ്രസും
ലഖ്നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വലിയ തലവേദനയായി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ. മണ്ഡലം തിരിച്ചുള്ള വോട്ടുനില പരിശോധിച്ചപ്പോൾ, നിലവിൽ ബിജെപിക്ക് എംഎൽഎമാരുള്ള 256 നിയമസഭാ മണ്ഡലങ്ങളിൽ 156 ഇടത്ത് മാത്രമാണ് പാർട്ടിക്ക് ലീഡ് നേടാനായത്. 99 സിറ്റിംഗ് സീറ്റുകളിൽ പാർട്ടി പിന്നാക്കം പോയി എന്ന കണക്കുകൾ ബിജെപ്പിക്ക് തിരിച്ചടിയാണ്യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ നിരവധി പ്രമുഖ മന്ത്രിമാരുടെ സ്വന്തം മണ്ഡലങ്ങളിൽ പോലും ബിജെപിക്ക് ലീഡ് നേടാനായില്ലെന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
അതേസമയം, പ്രതിപക്ഷമായ സമാജ്വാദി പാർട്ടി തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എസ്പിക്ക് എംഎൽഎമാരുള്ള 111 മണ്ഡലങ്ങളിൽ 100 ഇടത്തും അവർ വ്യക്തമായ ലീഡ് നേടി. വെറും 11 സീറ്റുകളിൽ മാത്രമാണ് അവർ പിന്നിലായത്. സംസ്ഥാനത്താകെ 220 ലധികം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടാൻ എസ്പി-കോൺഗ്രസ് സഖ്യത്തിന് കഴിഞ്ഞിരുന്നു.എൻഡിഎയിലെ സഖ്യകക്ഷികളെയും ഈ കണക്കുകൾ പ്രതിരോധത്തിലാക്കുന്നുണ്ട്. അപ്നാ ദൾ പാർട്ടിയുടെ ആറ് എംഎൽഎമാരുടെ മണ്ഡലങ്ങളിലും എൻഡിഎ പിന്നിലായി. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി, നിഷാദ് പാർട്ടി എന്നിവരുടെ മണ്ഡലങ്ങളിലും സഖ്യത്തിന് മേൽക്കൈ നേടാനായില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്





