Skip to content

എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ ഖേദം പ്രകടിപ്പിച്ച് ടെലിവിഷന്‍ താരം റെനീഷ റഹ്മാന്‍

പാലക്കാട് : എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവിഷന്‍ താരം റെനീഷ റഹ്മാന്‍. മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നിലെയാണ് താരങ്ങൾ രംഗത്തെത്തിയത്. ക്രീമിൻ്റെ പ്രചരണം നടത്തിയതിൽ പരസ്യമായി റെനീഷ റഹ്മാൻ അടക്കം മാപ്പ് പറയുകയായിരുന്നു. തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ബിഗ് ബോസ് താരം ഖേദം പ്രകടിപ്പിച്ചത്. ഒരു വർഷം മുമ്പാണ് എഫ് ട്യൂൺ ക്രീമിൻ്റെ പ്രമോഷൻ നടത്തിയതെന്നും, താൻ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ ഇതുവരെ പ്രമോട്ട് ചെയ്തിട്ടുള്ളതെന്നും റെനീഷ വ്യക്തമാക്കി.

നീന്തൽ പരിശീലനത്തിനിടെ ക്ലോറിൻ വെള്ളം കാരണം മുഖത്ത് ടാൻ ഉണ്ടായ സമയത്താണ് എഫ് ട്യൂൺ ക്രീമിൻ്റെ പ്രമോഷൻ ലഭിച്ചത്, 14–15 ദിവസത്തിലധികം ക്രീം ഉപയോഗിച്ച് പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി, നല്ല ഫലം ലഭിക്കുകയും ചെയ്തിനെ തുടർന്നാണ് ക്രീമിൻ്റെ പ്രമോഷൻ വീഡിയോ ചെയ്തതെന്നും താരം വിശദീകരിച്ചു. എഫ് ട്യൂൺ ക്രീം ഉപയോഗിച്ച് ഒരു കുട്ടിക്ക് ആരാഗ്യ പ്രശ്നങ്ങളുണ്ടായെന്ന് വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ക്രീം ഉപയോഗിച്ച വ്യക്തി എന്ന നിലയിലും പ്രമോട്ട് ചെയ്തയാൾ എന്ന നിലയിലും വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റെനീഷ പ്രതികരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

  4. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  5. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

Share on WhatsApp

Share this story

എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ ഖേദം പ്രകടിപ്പിച്ച് ടെലിവിഷന്‍ താരം റെനീഷ റഹ്മാന്‍ pathanamthittamedia.com