Skip to content

നടി തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പുതിയ സംഘടന

ചെന്നൈ: നടി തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പുതിയ സംഘടന. ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരില്‍ തിരുനെല്‍വേലിയിലാണ് തൃഷയെ പിന്തുണക്കുന്നവര്‍ സംഘടന രൂപീകരിച്ചത്. തൃഷയുടെ ചിത്രം വെച്ചുള്ള ലോഗോയും പുറത്തിറക്കി. ഇതോടെ തൃഷയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വീണ്ടും സജീവമായിരിക്കുകയാണ്. തൃഷയെ പിന്തുണക്കുന്ന തമിഴ്‌നാട്ടിലെ ഒരുകൂട്ടം ആളുകളാണ് താരത്തിന്റെ പേരില്‍ പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പുരട്ചി തലൈവി എന്ന പേരിനോട് സാമ്യമുള്ള ഇളയ പുരട്ചി തലൈവി എന്ന പദമാണ് സംഘടന ഉപയോഗിക്കുന്നത്.

യുവ വിപ്ലവ നേതാവ് എന്നാണിതിനര്‍ത്ഥം. തൃഷയെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും, വിജയ്‌ക്കൊപ്പം തൃഷയെ രാഷ്ട്രീയത്തില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും സംഘടനയുടെ കോര്‍ഡിനേറ്റര്‍ തിരുനെല്‍വേലി രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജയലളിതയ്ക്ക് സമാനമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നും അവര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. വിജയ്‌ക്കൊപ്പം തൃഷ കൈകോര്‍ക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലടക്കം തൃഷ പങ്കെടുത്തതോടെ ഇരുവരുടേയും രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ചോദ്യങ്ങളെ ചോദ്യങ്ങളെക്കുറിച്ച് തൃഷ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

നടി തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പുതിയ സംഘടന pathanamthittamedia.com