Skip to content

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം : സമാപന സമ്മേളനം നവംബര്‍ 24 ന്

കോന്നി : ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) ബോധവത്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നവംബർ 24 ന് നടക്കും. രാവിലെ 11 ന് കോന്നി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ബ്ലോക്കിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.ജയശ്രീ അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എ.ഷാജി സ്വാഗതം ആശംസിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജെ.മണികണ്ഠൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജിനു ജി.തോമസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ആന്റിബയോട്ടിക്കുകളുടെയും മറ്റ് ആന്റിമൈക്രോബിയൽ മരുന്നുകളുടെയും അമിതവും അനാവശ്യവുമായ ഉപയോഗം മൂലം മരുന്നുകളോട് രോഗാണുക്കൾ പ്രതിരോധശേഷി നേടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വാരാചരണത്തിന്റെ  ലക്ഷ്യം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കോന്നി സർക്കാർ മെഡിക്കൽ കോളേജ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം : സമാപന സമ്മേളനം നവംബര്‍ 24 ന് pathanamthittamedia.com