Skip to content

പുല്ലാട് ആനമലയിൽ കാര്‍ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു : രണ്ട് പേർക്ക് പരിക്ക്

തിരുവല്ല : കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുമ്പഴ – തിരുവല്ല റോഡിൽ പുല്ലാടിന് സമീപം ആനമല ഭാഗത്തായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്ന് കോഴഞ്ചേരിയിലേക്ക് വരികയായിരുന്ന കാർ എതിർദിശയിൽ വന്ന രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ഹരി ഓടിച്ചിരുന്ന ബൈക്കിലാണ് കാർ ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു സ്കൂട്ടർ യാത്രക്കാരനായ കുമ്പനാട് സ്വദേശി അരുണിനും പരിക്കേറ്റിട്ടുണ്ട്. ഭാഗ്യംകൊണ്ടാണ് മാത്രമാണ് കൂടുതൽ പേർ അപകടത്തിൽപ്പെടാതിരുന്നത്. കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുകയറിയതോടെ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  3. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  4. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

പുല്ലാട് ആനമലയിൽ കാര്‍ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു : രണ്ട് പേർക്ക് പരിക്ക് pathanamthittamedia.com