Skip to content

ഓൾഡ് മങ്കിന് തിരിച്ചടി ; മോഹൻ മീക്കിന്റെ വരുമാനം 64 ശതമാനം ഇടിഞ്ഞു

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മദ്യബ്രാൻഡുകളിലൊന്നായ ഓൾഡ് മങ്കിന്റെ വിപണനത്തെ ബാധിച്ച് ലേബൽ തർക്കം. നിർമാതാക്കളായ മോഹൻ മീക്കിന്റെ വരുമാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് വൻ ഇടിവ്. മുൻവർഷം ഇതേ കാലയളവിൽ 792 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം ഇത്തവണ 288 കോടി രൂപയായി കുറഞ്ഞു. 64 ശതമാനത്തിന്റെ ഇടിവാണിത്. മഹാരാഷ്ട്രയിലെ നിർമാണശാലയിൽ ഉൽപാദിപ്പിക്കുന്ന ഓൾഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളുടെ വിൽപനയ്ക്ക് ഭക്ഷ്യസുരക്ഷാ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണമായത്. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ സ്ഥിതി കൂടുതൽ മോശമായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 473 കോടി രൂപയായിരുന്ന വരുമാനം ഇത്തവണ വെറും 108 കോടി രൂപയായി ചുരുങ്ങി. 77 ശതമാനമാണ് കുറവ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  3. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  4. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

ഓൾഡ് മങ്കിന് തിരിച്ചടി ; മോഹൻ മീക്കിന്റെ വരുമാനം 64 ശതമാനം ഇടിഞ്ഞു pathanamthittamedia.com