Skip to content

ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

പത്തനംതിട്ട : ആറന്മുള എം.എൽ.എ. ഓഫീസിന്‍റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി വികസിപ്പിച്ച ഔദ്യോഗിക വെബ്സൈറ്റിന്‍റെയും മൊബൈൽ ആപ്ലിക്കേഷന്‍റെയും ഉദ്ഘാടനം നവംബർ 24 ന് നടക്കും. രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദേശകാര്യ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കുമെന്ന് ആറന്മുള എം.എൽ.എ. അബിൻ വർക്കി കോടിയാട്ട് അറിയിച്ചു. എം.എൽ.എ. ഓഫീസിൽ നിന്നുള്ള വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും ഓൺലൈനിലൂടെ ലഭ്യമാക്കുകയാണ് പുതിയ ഡിജിറ്റൽ സംവിധാനത്തിന്‍റെ ലക്ഷ്യം.

ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി നേരിട്ടെത്തേണ്ട സാഹചര്യം കുറച്ച് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ആന്‍റോ ആന്‍റണി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന സെവൻ സമ്മിറ്റ്സ് നേട്ടം സ്വന്തമാക്കിയ ആദ്യ മലയാളിയായ ഷെയ്ഖ് ഹസ്സൻ ഖാൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആറന്മുള നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുമായി ഡോ.ശശി തരൂർ എം.പി. പ്രത്യേക സംവാദവും നടത്തും. വിദ്യാർത്ഥികൾക്ക് എം.പിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  3. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും pathanamthittamedia.com