Skip to content

വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം : കോൺഗ്രസ് ഭാരവാഹികളുടെ കൺവെൻഷൻ

പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലകളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റ്മാരുടെ കൺവെൻഷൻ സംസ്ഥാന സർക്കാരിനോടും വനം, റവന്യൂ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനും ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും വനംവകുപ്പും സംസ്ഥാന സർക്കാരും സ്വീകരിച്ചുവരുന്ന നടപടികളെ യോഗം സ്വാഗതം ചെയ്തു. വടശ്ശേരിക്കര ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ നിരന്തരം വിളിച്ചുചേർക്കുകയും വനംവകുപ്പ് മന്ത്രി നേരിട്ടെത്തി ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, ജെറി മാത്യു സാം, അബ്ദുൾ കലാം ആസാദ്, ഹരികുമാർ പൂതങ്കര, ബ്ലോക്ക് പ്രസിഡണ്ട്മാരായ സഖറിയാ വർഗീസ്, ആർ.ദേവകുമാർ, പ്രവീൺ പ്ലാവിളയിൽ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, കെ.ശിവപ്രസാദ്, ആബിദ് ഷെഹിം എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം : കോൺഗ്രസ് ഭാരവാഹികളുടെ കൺവെൻഷൻ pathanamthittamedia.com