Skip to content

പത്തനംതിട്ടയിൽ ഓടയിലേക്ക് മാലിന്യമൊഴുക്കി : അമാനി ചിക്കൻ സെന്‍ററിനും ക്വാളിറ്റി ബേക്കറിക്കും 25,000 രൂപ പിഴ

പത്തനംതിട്ട : പത്തനംതിട്ട – കുമ്പഴ റോഡ് വികസനത്തിന്‍റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ഓടയിലേക്ക് കടകളിൽ നിന്നുള്ള മാലിന്യം ഒഴുക്കിയ സംഭവത്തിൽ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. റോഡരികിലെ പുതിയ ഓട പൊട്ടിച്ച് സമീപത്തെ കടകളിൽ നിന്നുള്ള മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അമാനി ചിക്കൻ സെന്‍ററിനും ക്വാളിറ്റി ബേക്കറിക്കും കൂടി 25,000 രൂപ പിഴ ചുമത്തി. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി നിര്‍മ്മിച്ച ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. മുന്‍പും നഗരത്തിലെ ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ഹോട്ടലിനെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  5. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്

Share on WhatsApp

Share this story

പത്തനംതിട്ടയിൽ ഓടയിലേക്ക് മാലിന്യമൊഴുക്കി : അമാനി ചിക്കൻ സെന്‍ററിനും ക്വാളിറ്റി ബേക്കറിക്കും 25,000 രൂപ പിഴ pathanamthittamedia.com