ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വാക്കേറ്റം ; അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി
ആലപ്പുഴ : ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ രോഗിയുടെ മുന്നിൽവെച്ച് ഡോക്ടർമാർ പരസ്പരം വാക്കേറ്റവും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി ഉടൻ ഉണ്ടായേക്കും. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യമന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർജൻ ഡോ ബിമൽ സുദേവ്, സീനിയർ അനസ്തേഷ്യസ്റ്റ് വി ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്. ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ഉൾപ്പെടെ 22 പേരുടെ മൊഴികളാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. റിപ്പോർട്ട് തയ്യാറാക്കിയത്. രോഗിയുടെ ജീവന് നിർണ്ണായകമായ ശസ്ത്രക്രിയ നടക്കേണ്ട ഓപ്പറേഷൻ തിയേറ്ററിൽ ഇത്തരം പെരുമാറ്റമുണ്ടായത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ്





