തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും പുറത്തുചാടി
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരെ വീണ്ടും വട്ടംകറക്കി ഹനുമാൻ കുരങ്ങ്. നേരത്തേ കൂടുവിട്ട് നഗരത്തിലിറങ്ങിയ അതേ കുരങ്ങാണ് വീണ്ടും കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ഇത്തവണ മൃഗശാല വളപ്പിലെ വലിയ മരത്തിൽ കയറിയിരിക്കുന്ന കുരങ്ങിനെ ഭക്ഷണം നൽകി കൂട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടിയത്. തുടർന്ന് സമീപത്തെ ഉയരമുള്ള മരത്തിൽ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. കുരങ്ങ് മൃഗശാലയുടെ പരിധി വിട്ട് പുറത്തുപോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്





