എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ തിരുവല്ലയില്‍ പിടിയിൽ : രണ്ട് കേസുകളിലായി 1.705 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
തിരുവല്ല : നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ. കൈവശം സൂക്ഷിച്ച സംഭവങ്ങളിൽ മൂന്ന് യുവാക്കൾക്കളെ തിരുവല്ല പോലീസ് പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 1.705 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ആദ്യ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആദ്യ കേസിൽ 0.931 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് തിരുവല്ല ബസ്സോട്ട ഹോട്ടലിന്‍റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പിടികൂടിയത്. ഇരവിപേരൂർ നന്നൂർ വലിയകുന്നത്ത് എസ്.എസ്. ഭവനിൽ സതീശന്‍റെ മകൻ സുജിത്ത് സതീശൻ (28), തിരുവല്ല മുണ്ടകത്തിൽ വീട്ടിൽ എബ്രഹാമിന്‍റെ മകൻ ഡാൻ എബ്രഹാം (25) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളും അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ കേസിൽ 0.774 ഗ്രാം എം.ഡി.എം.എയുമായി കുമ്പനാട് കിഴക്കേ വെള്ളിക്കര ചരിവുപറമ്പിൽ വീട്ടിൽ സോളമൻ തോമസിന്‍റെ മകൻ ജോൺസൺ സോളമനെ (28) മഞ്ഞാടി ഭാഗത്തുനിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇയാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മയക്കുമരുന്നിന്‍റെ ഉറവിടം, പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച സാഹചര്യം, വിൽപ്പനയ്ക്കായി മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
അയ്യപ്പഭക്തർക്ക് കൈത്താങ്ങായി പത്തനംതിട്ടയില്‍ ശബരിമല ഹെൽപ്പ് ഡെസ്ക് ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി രമേശ് ചെന്നിത്തല
-
വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം : കോൺഗ്രസ് ഭാരവാഹികളുടെ കൺവെൻഷൻ
Most read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ്


