Skip to content

മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം ; ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു

കണ്ണൂർ : കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിനാണ് സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ സസ്‌പെൻഡ് ചെയ്തത്. ടി ഓ മോഹനൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം ; ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു pathanamthittamedia.com