ബെംഗളൂരുവിൽ യുവതി കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് കൊലപാതകം ; ആൺസുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ലോഡ്ജ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. കേസിൽ മരിച്ച യുവതിയുടെ ആൺസുഹൃത്ത് ആണ് അറസ്റ്റിലായത്. ആത്മഹത്യയെന്ന് കരുതിയ സംഭവമാണ് ഇപ്പോൾ കൊലപാതകമെന്ന് വ്യക്തമായത്. നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലെ ലോഡ്ജിന്റെ മുകളിൽ നിന്ന് യുവതി താഴേക്ക് വീണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് വ്യക്തമായത്. ഹാസൻ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് സന്തോഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരി ആയിരുന്നു ഐശ്വര്യ. ഐശ്വര്യയും സന്തോഷും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ വീട്ടുകാർ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. എന്നാൽ സന്തോഷ് വിവാഹത്തിൽ നിന്ന് പിൻമാറി.
മാത്രമല്ല യുവതിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന സമയത്തെ ചില വീഡിയോകളും ഫോട്ടോകളും ഇയാളുടെ പക്കലുണ്ടായിരുന്നു.ഇവ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. പിന്നാലെ ഇയാൾ നവംബർ 19ന് ഇയാൾ യുവതിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവിടെവെച്ച് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും പിന്നാലെ ലോഡ്ജ് മുറിയിലെ ജനാലയിലൂടെ സന്തോഷ് ഐശ്വര്യയെ താഴേക്ക് തള്ളിയിടുകയുമായിരുന്നു. യുവതി മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായാ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്





