പുസ്തകത്തിലെ വി ഡി സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്
ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ പുതിയ പുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനിയായ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ബന്ധു വക്കീൽ നോട്ടീസ് അയച്ചു. ആ പരാമർശങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലെ 201, 443 പേജുകളിലുള്ള പരാമർശങ്ങളെയാണ് വി.ഡി. സവർക്കറുടെ സഹോദരന്റെ പേരക്കുട്ടിയായ സത്യാകി സവർക്കർ എതിർത്തത്. സംഭവത്തിൽ സോണിയ ഗാന്ധി നിരുപാധികം മാപ്പുപറയണമെന്നും പുസ്തകത്തിലെ വിവാദഭാഗങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ ജയിൽവാസവും മർദ്ദനവും നേരിട്ടപ്പോൾ സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജികൾ നൽകിയിരുന്നുവെന്നും ആർഎസ്എസ് പ്രവർത്തകർ ബ്രിട്ടീഷുകാർക്ക് വിവരങ്ങൾ കൈമാറിയിരുന്നുവെന്നുമാണ് പുസ്തകത്തിലെ ഒരു പരാമർശം.
ഈ വാചകം സവർക്കറും ബ്രിട്ടീഷ് അധികാരികൾക്ക് വേണ്ടി വിവരങ്ങൾ കൈമാറിയെന്ന ധാരണ സൃഷ്ടിക്കുന്നതായി നോട്ടീസിൽ ആരോപിക്കുന്നു. ഹിന്ദുക്കൾക്ക് മേൽക്കോയ്മയുള്ള രാഷ്ട്രമെന്ന കാഴ്ചപ്പാടാണ് സവർക്കറുടെ ഹിന്ദുത്വ ആശയത്തിലുള്ളതെന്നും ആർഎസ്എസും ബിജെപിയും ഉൾപ്പെടുന്ന സംഘപരിവാർ സംഘടനകൾ ഈ നിലപാട് പിന്തുടരുന്നുവെന്നുമുള്ള പുസ്തകത്തിലെ പരാമർശത്തെയും സത്യകി ചോദ്യംചെയ്യുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില് ചാടി മരിച്ച നിലയില്
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്





