Skip to content

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലാക്കി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെ പുറത്തുചാടി മരത്തിൽ കയറിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലെത്തിച്ചു. മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിന് പിന്നാലെയാണ് കുരങ്ങ് കൂട്ടിലേക്ക് മടങ്ങിയെത്തിയത്. കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറി സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു. ഭക്ഷണം നൽകി കുരങ്ങിനെ കൂട്ടിലേക്ക് തിരിച്ചെത്തിക്കാനും അധികൃതർ ശ്രമിച്ചിരുന്നു. ഇതിനിടെ കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തി. 2023-ൽ തിരുപ്പതിയിൽനിന്ന് എത്തിച്ച കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയിരുന്നു. അന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുരങ്ങിനെ തിരികെ മൃഗശാലയിലെത്തിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

Share on WhatsApp

Share this story

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലാക്കി pathanamthittamedia.com