Skip to content

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി. ; യൂത്ത് കോൺഗ്രസ് സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സഹായവും സേവനങ്ങളും ഒരുക്കുന്നതിനായി യൂത്ത് കോൺഗ്രസിന്റെയും ശബരി സേവാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക് ശശി തരൂർ എം.പി. സന്ദർശിച്ചു. കഴിഞ്ഞ നിരവധി വർഷങ്ങളായി തീർത്ഥാടകർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട ഉൾപ്പെടെയുള്ള നേതാക്കളുമായി സംവദിച്ച ശശി തരൂർ, അയ്യപ്പഭക്തർക്കായി ഒരുക്കിയ സേവനപ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഭക്തർക്കൊപ്പം അൽപ്പനേരം ചെലവഴിച്ച അദ്ദേഹം ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന അന്നദാനത്തിലും പങ്കാളിയായി. തീർത്ഥാടകർക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയ സഹായങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തകർ നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഹെൽപ്പ് ഡെസ്കിലെ സന്ദർശക ഡയറിയിൽ സന്ദർശനത്തിന്റെ ഓർമ്മക്കുറിപ്പും അഭിനന്ദനങ്ങളും രേഖപ്പെടുത്തിയ ശേഷമാണ് ശശി തരൂർ മടങ്ങിയത്.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ ലഭിക്കുന്ന സന്ദർശനമായി തരൂരിന്റെ സന്ദർശനം മാറി. നഹാസ് പത്തനംതിട്ട, അംബരീഷ് തട്ട, ആരിഫ് ഖാൻ എം.സി., ടിജോ സാമുവൽ, ഫിറോസ് മീരാൻ, അമീൻ പി.എം., അജ്മൽ അലി, മുഹമ്മദ് റോഷൻ, സിയാദ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി. ; യൂത്ത് കോൺഗ്രസ് സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു pathanamthittamedia.com