വടശ്ശേരിക്കരയിലെ കാട്ടാനശല്യം : കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം – എ.പി. ജയൻ
വടശ്ശേരിക്കര: ജനവാസ മേഖലകളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനകളുടെ ആക്രമണത്തിൽ ദുരിതത്തിലാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കിസാൻസഭ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ ആവശ്യപ്പെട്ടു. വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിസാൻസഭ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശ്ശേരിക്കര വനം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാന ആക്രമണത്തിൽ കർഷകർക്ക് ജീവിതോപാധികൾ പൂർണമായും നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കും കാട്ടാനകൾ നാശം വരുത്തുകയാണ്. മുൻപ് കാട്ടുപന്നികളെ മാത്രം ഭയന്നിരുന്ന കർഷകർ ഇന്ന് കാട്ടാനകളെയും പേടിച്ച് കഴിയേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനായി കിസാൻസഭ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി 2.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളും അലാറം സംവിധാനങ്ങളും കാട്ടാനകളെ തടയുന്നതിൽ ഫലപ്രദമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി സ്ഥലത്തെത്തിയ മന്ത്രി ജനങ്ങളെ നേരിൽക്കണ്ട് പരാതികൾ കേൾക്കാൻ തയ്യാറാകാതെ മടങ്ങിയത് പ്രതിഷേധാർഹമാണെന്നും എ.പി. ജയൻ പറഞ്ഞു. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് സുരേഷ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. മുരുകേഷ്, റാന്നി മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാർ, കിസാൻസഭ ജില്ലാ പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള, സന്തോഷ് കെ. ചാണ്ടി, ആർ. നന്ദകുമാർ, സമനീസ മുഹമ്മദ്, രാജൻ കോന്നി, പി.എസ്. സുജ, പി.സി. എബ്രഹാം, സജി കെ. ചാണ്ടി, ജോഷ്വാ ജോൺ, സോമരാജൻ, റെജി തൂക്കനാൽ, ഷീല എബ്രഹാം, പി.സി. രാജു, വി.ജെ. ദാനി എന്നിവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ
-
പമ്പാ നദിയെ മാലിന്യമുക്തമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാര്‍ രംഗത്ത്
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
Most read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്


