Skip to content

അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും

കൊച്ചി : അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ സംഘാടകനായത് കൊണ്ടാണ് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി കെ കുഞ്ഞാലികുട്ടി, ബിന്ദു കൃഷ്ണ, ഒ ജെ ജനീഷ്, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ആണ് എന്നും പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അടക്കം പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് ആരോപണ വിധേയന്‍ പറയുന്നത്. തനിക്കെതിരെ പരാതി ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും കോടതി തള്ളിയതാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഒന്നര കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ്. ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പായതാണെന്നും കോടതി കേസ് റദ്ദാക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

  5. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

Share on WhatsApp

Share this story

അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും pathanamthittamedia.com