പമ്പാ നദിയെ മാലിന്യമുക്തമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാര്‍ രംഗത്ത്
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പാ നദിയെയും ശബരിമല തീര്‍ത്ഥാടന കേന്ദ്രങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെ.എസ്.പി.സി.ബി) നേതൃത്വത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സേവനം വിപുലീകരിച്ചു. പത്തനംതിട്ട ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വോളന്റിയര്‍മാരെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറക്കിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ പമ്പാ നദിയില്‍ വസ്ത്രങ്ങളും മറ്റ് തുണിമാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുക, നദിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് തീര്‍ത്ഥാടകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ഏകോപനത്തില്‍ പത്ത് വോളന്റിയര്‍മാര്‍ വീതമുള്ള പ്രത്യേക ബാച്ചുകളായാണ് പ്രവര്‍ത്തനം.
പമ്പാ സ്‌നാനഘട്ടങ്ങളില്‍ നേരിട്ടെത്തുന്ന വോളന്റിയര്‍മാര്‍ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ഭക്തരോട് നിര്‍ദ്ദേശിക്കുകയും പകരം നിശ്ചയിച്ചിട്ടുള്ള ശേഖരണ കൂടുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്‌നാനത്തിനിടെ സോപ്പ്, എണ്ണ, ഷാംപൂ സാഷെകള്‍ എന്നിവ ഉപയോഗിച്ച് നദീജലം മലിനമാക്കരുതെന്നും ബോധവല്‍ക്കരിക്കുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വോളന്റിയര്‍മാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, മാലിന്യങ്ങള്‍ തരംതിരിച്ച് കൃത്യമായി കൈമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കുന്നു. ഇതിന്റെ ഭാഗമായി ലഘുലേഖകളും ബോധവല്‍ക്കരണ സന്ദേശങ്ങളും വിതരണം ചെയ്യുന്നുണ്ട്.
‘പവിത്രമായ പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്’ എന്ന സന്ദേശം തീര്‍ത്ഥാടകരിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ക്ക് സമീപവും തിരക്കേറിയ സ്ഥലങ്ങളിലും വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവ് അവസാനിക്കുന്നതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും





