Skip to content

ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ

പത്തനംതിട്ട : ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. വിവരാവകാശ രേഖകൾ പുറത്തുവിട്ടാണ് അബിൻ വർക്കിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറന്മുള മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. അഞ്ച് കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു തുകയും ചിലവഴിച്ചിട്ടില്ലെന്നും വിവിധ പദ്ധതികൾക്കായി പ്രൊപ്പോസൽ പോലും നൽകിയിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാതെ പോയെന്നും അദ്ദേഹം ആരോപിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചിലവഴിച്ചതായി രേഖപ്പെടുത്തണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകണം.

എന്നാൽ ഇത്തരത്തിൽ പൂർത്തീകരിച്ച ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിലില്ലെന്നാണ് അബിൻ വർക്കിയുടെ വാദം. മൂന്ന് വർഷത്തെ പദ്ധതികൾക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒന്നിച്ച് പ്രൊപ്പോസൽ നൽകാൻ ധനവകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2026 മാർച്ച് അഞ്ചിനായിരുന്നു അനുമതി ലഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം തുടങ്ങിയ പദ്ധതികളുടെ നിർമാണം പോലും പൂർണമായിട്ടില്ലെന്നാണ് ആരോപണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

Share on WhatsApp

Share this story

ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ pathanamthittamedia.com