പാലിയേറ്റീവ് ഉപകരണ പുനരുപയോഗ പദ്ധതിയുമായി പത്തനംതിട്ട മാർത്തോമ്മ സെക്കൻഡറി സ്കൂൾ എസ്.പി.സി.
പത്തനംതിട്ട: മാർത്തോമ്മ സെക്കൻഡറി സ്കൂൾ പത്തനംതിട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് ഉപകരണ പുനരുപയോഗ പദ്ധതി ‘കരുതൽ ചക്രം’ പത്തനംതിട്ട അഡീഷണൽ എസ്.പി. ജയരാജ് ആർ. ഉദ്ഘാടനം ചെയ്തു. എസ്.പി.സി.യുടെ സാമൂഹിക സേവന പദ്ധതിയായ കരുതൽ ചക്രത്തിലൂടെ പാലിയേറ്റീവ് പരിചരണ ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും. ഉപയോഗശേഷം ഉപകരണങ്ങൾ തിരികെ വാങ്ങി മറ്റൊരാൾക്ക് കൈമാറുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റൽ ബെഡ്, ക്രച്ചസ്, വാക്കർ, വീൽചെയർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ ഉപകരണങ്ങളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമ്മ സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ, ലോക്കൽ മാനേജർ റവ. സോജു എം. തോമസ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. പി.ഐ. ഹൻസലാഹ് മുഹമ്മദ്, ഗാർഡിയൻ എസ്.പി.സി. റവ. ജേക്കബ് ജോൺ വി., എസ്.പി.സി. അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ ജി., ഡി.ഐ. രാംമോഹൻ, സി.പി.ഒ. മിന്റോ വി.ടി., എ.സി.പി.ഒ. മേരി മത്തായി എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ ബേബിയും ചടങ്ങിൽ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
ആറന്മുളയുടെ വികസന ആശയങ്ങൾ പങ്കുവെയ്ക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണമെന്ന് ശശി തരൂർ
-
വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ
-
ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ
Most read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്


