Skip to content

വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ; അപ്പീൽ പോകാനുള്ള നീക്കവുമായി കാലടി സർവകലാശാല

കൊച്ചി : കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടി റദ്ദാക്കി പ്രത്യേകം പരീക്ഷ നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് സർവകലാശാല. ഹൈക്കോടതിയുടെ വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടിയാലോചന നടത്തിയതിന് ശേഷം വിദഗ്ധ നിയമപദേശം തേടുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും. ഇന്നലെയാണ് കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതിയുടെ വിധി വന്നത്. വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങിയിരുന്നു. ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ; അപ്പീൽ പോകാനുള്ള നീക്കവുമായി കാലടി സർവകലാശാല pathanamthittamedia.com