ഗുരുഗ്രാമിലെ പൊതുസ്ഥലങ്ങൾ ഇനി പുകവലി നിരോധിത മേഖല ; ലംഘിച്ചാൽ 200 രൂപ വരെ പിഴ
ഗുരുഗ്രാം: ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷൻ്റെ (MCG) പരിധിയിലുള്ള എല്ലാ പൊതുസ്ഥലങ്ങളും പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനും പുകയില തുപ്പുന്നതിനും സിഗരറ്റ്, ബീഡി കുറ്റികൾ വലിച്ചെറിയുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 രൂപ വരെ പിഴ ചുമത്തും. മുനിസിപ്പൽ കമ്മീഷണർ പങ്കജ് തിങ്കളാഴ്ചയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വൃത്തിയുള്ള, ആരോഗ്യകരമായ നഗരം നിലനിർത്തുന്നതിനൊപ്പം പൊതുസ്ഥലങ്ങളിൽ പുകയില പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് ഉത്തരവിന്‍റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഉത്തരവ് പ്രകാരം, പൊതുസ്ഥലങ്ങളിൽ സിഗരറ്റ്, ബീഡി, ചുരുട്ട് (സിഗാർ) എന്നിവയോ മറ്റ് പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. കൂടാതെ പുകയില തുപ്പുന്നതിനും സിഗരറ്റ്, ബീഡി കുറ്റികൾ വലിച്ചെറിയുന്നതിനും നിരോധനമുണ്ട്.
മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങി ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങൾക്കും നിരോധനം ബാധകമാണ്. കോര്‍പ്പറേഷൻ്റെ ഉടമസ്ഥതയിലുള്ളതോ പരിപാലിക്കുന്നതോ ആയ പാർക്കുകൾ, ഹരിതമേഖലകൾ, കളിസ്ഥലങ്ങൾ, ഓപ്പൺ ജിമ്മുകൾ എന്നിവയും നിരോധന പരിധിയിൽ വരും. MCG ഓഫീസുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ, ലൈബ്രറികൾ, ഡിസ്പെൻസറികൾ, പാർക്കിങ് കേന്ദ്രങ്ങൾ, പൊതുശൗചാലയ സമുച്ചയങ്ങൾ എന്നിവിടങ്ങളിലും പുകവലി അനുവദിക്കില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്





