Skip to content

പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച : രണ്ട് അസം സ്വദേശികൾ പിടിയിൽ

ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന കവർച്ചാ കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളെ പിടികൂടി. അസം നാഗോൺ ജില്ലയിൽ നിന്നുള്ള സുഹൈൽ അലി (19), ടിൻസുകിയ ജില്ലയിലെ ദും ദുമ ഗാവോൻ സ്വദേശി അസൽ അലി (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ച് 30,000 ത്തോളം രൂപ കവർന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ സമാന രീതിയിലുള്ള കവർച്ചകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്. ചേർത്തല ഡിവൈഎസ്‌പി മഞ്ജുലാൽ എസിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ പട്ടണക്കാട് സബ് ഇൻസ്പെക്ടർമാരായ ഡൊമിനിക് മാത്യു, രതീഷ് പി, ലതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസര്‍മാരായ സജീവ് എസ്, അരുൺകുമാർ എം, നിധിൻ എം പി, റഷോബ്, രാജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച പൊന്നാംവെളി സൗമ്യ ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് ക്ഷേത്ര കവർച്ചാ കേസിലും പ്രതികളെ അതിവേഗം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

Share on WhatsApp

Share this story

പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച : രണ്ട് അസം സ്വദേശികൾ പിടിയിൽ pathanamthittamedia.com