Opinion
കാലടിയിലെ വിദ്യാർഥികൾക്കെതിരെയുള്ള പുതിയ പ്രതികാര നീക്കത്തിനെ വിമർശിച്ച് രംഗത്തെത്തി ഡോ. ടി എം തോമസ് ഐസക്
എറണാകുളം: കാലടിയിലെ വിദ്യാർഥികൾക്കെതിരെയുള്ള പുതിയ പ്രതികാര നീക്കത്തിനെ വിമർശിച്ച് രംഗത്തെത്തി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. ടി എം തോമസ് ഐസക്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതികരിച്ച് സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾക്ക് അനുകൂലമായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വി സി സിസ തോമസ് അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. “അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു” എന്ന് ഹൈക്കോടതി പരാമർശിച്ചപ്പോൾ സിസ തോമസിനെക്കുറിച്ച് ഇത്രയും നിനച്ചില്ല.
സുപ്രിംകോടതിയിൽ പോയി തോറ്റ്, സിംഗിൾ ബഞ്ചിൽ തിരിച്ചുവന്ന അവർ വീണ്ടും അപ്പീലുമായി ഡിവിഷൻ ബഞ്ചിൽ പോകുന്നത്രേ.വൈസ് ചാൻസലർ പോയിട്ട് നല്ലൊരു അധ്യാപിക ആകാനുള്ള ധാർമ്മികതപോലും അവർക്ക് ഇല്ലായെന്നതിന് നേരത്തെ ഞാൻ പല ഉദാഹരങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.ദേ, ഇപ്പോൾ ഏറ്റവും അവസാനം വെളിപ്പെട്ടിരിക്കുന്നത് വലിയമലയിലെ IIST യിലെ ഓംബുഡ്സ്മാൻ പദവയിലിരുന്നുകൊണ്ടുള്ള അവരുടെ വിദ്യാർത്ഥി വിരുദ്ധ ചെയ്തികളെക്കുറിച്ചുള്ള റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വന്നു. ഒരുതരം പകയാണ് അവരെ ഭരിക്കുന്ന സ്ഥായിയായ വികാരമെന്ന് തോന്നുന്നു. ഇങ്ങനെ അല്ലാതെ അപ്പീലിനു പോകാനുള്ള തീരുമാനത്തെ എങ്ങനെ വിശദീകരിക്കാൻ കഴിയും?
സംഘപരിവാർ ബന്ധുവായ കെഎസ് രാധാകൃഷ്ണൻ സിസ തോമസിനെ ന്യായീകരിച്ചുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യുക്തി വളരെ ലളിതമാണ്: “സർവ്വകലാശാല നിയമവും ചട്ടവും നടപടിക്രമവും കീഴ് വഴക്കവും വിദ്യാർത്ഥികൾ ലംഘിച്ചു. നിയമലംഘനം നടത്തിയവർ ശിക്ഷിക്കപ്പെടണമോ എന്നതാണ് അടിസ്ഥാന പ്രശ്നം.” ലംഘിച്ചതിന് തെളിവില്ല എന്നാണ് കോടതി പറഞ്ഞത്.ഡോ. രാധാകൃഷ്ണന് തെളിവ് ഇല്ലാത്തതൊന്നും പ്രശ്നമല്ല. ഉറച്ചവിശ്വാസമാണ് അദ്ദേഹത്തിന്- ‘വിദ്യാർത്ഥികൾ വിസിയുടെ ശവസംസ്കാരം നടത്തി. വിസിയെ മർദ്ദിച്ചു.’ അത് അദ്ദേഹത്തിന്റെ സംഘി വിശ്വാസം. കോടതിയിൽ നിലനിൽക്കില്ല. രാധാകൃഷ്ണന്റെ അടിസ്ഥാന പ്രശ്നം എസ്എഫ്ഐ വിരോധമാണെന്ന് അദ്ദേഹത്തിന്റെ കുറുപ്പിൽ നിന്നു വ്യക്തം.
ഇതിനു സർവകലാശാല ഓട്ടോണമിയുടെ അനിവാര്യതയുടെ സാഹിത്യമൊന്നും വിളമ്പണ്ട.സിംഗിൾ ബഞ്ച് വിധിയോടുകൂടി സർവകലാശാല ഓട്ടോണമിയും അച്ചടനടപടികൾ സ്വീകരിക്കാനുള്ള അവകാശങ്ങളും തകരുന്നുവെന്ന വിലാപങ്ങൾക്കൊന്നും ഒരടിസ്ഥാനവുമില്ല. സിംഗിൾ ബഞ്ച് വിധി ഒരു പ്രത്യേക പ്രശ്നത്തിന്റെ മേലാണ്. അവിടെ സർവകലാശാല ക്രമപ്രകാരമോ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ല നടപടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ. സർവകലാശാലയുടെ വീഴ്ചയെ മറച്ചുവയ്ക്കുന്നതിന് ഓട്ടോണമി വാദത്തെ ഉപയോഗപ്പെടുത്തുകയാണ് എന്ന് അദ്ദേഹം പറഞ്ഞു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
-
തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു





