‘മെറ്റ ബിജെപി കാ ബേട്ട’; മാർക്ക് സക്കർബർഗിനെതിരെ പോസ്റ്ററുകളുമായി കർണാടക യൂത്ത് കോൺഗ്രസ്
ബെംഗളൂരു: അമേരിക്കന്‍ ടെക് കമ്പനിയായ മെറ്റയ്ക്കും സിഇഒ മാര്‍ക്ക് സക്കര്ബര്ഗിനുമെതിരെ പരിഹാസ ഫ്ലക്സുകളുമായി കര്‍ണാടക യൂത്ത് കോണ്‍ഗ്രസ്. മെറ്റ രാഷ്ട്രീയ പക്ഷപാതം നടത്തുന്നുവെന്നും വ്യാജവാര്‍ത്ത, വിദ്വേഷ പ്രസംഗം, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മെറ്റ നിഷ്പക്ഷമായി ഇടപെടുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.രാഷ്ട്രീയ വിശകലനം
‘Meta BJP ka Beta’, ‘Mark BJPberg’ തുടങ്ങിയ പരിഹാസ വാചകങ്ങളാണ് ബാനറുകളില്‍ നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് വേഷത്തിലുള്ള സക്കര്‍ബര്‍ഗിന്റെ ചിത്രവും ബാനറുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച് എസ് മഞ്ജുനാഥ് ഗൗഡയുടെ നേതൃത്വത്തിലാണ് പ്രചാരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളോടും മെറ്റ തുല്യനീതി പുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു2026ന്റെ ആദ്യ പകുതിയില്‍ മെറ്റ 54 ലക്ഷത്തിലധികം പോസ്റ്റുകളും അക്കൗണ്ടുകളും നിയന്ത്രിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. 2025ല്‍ ആകെ 70,000 പോസ്റ്റുകളാണ് നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് അനുകൂലമായോ ബിജെപിക്കെതിരെയോ ഉള്ള പോസ്റ്റുകള്‍ അതിവേഗം നീക്കം ചെയ്യുകയാണെന്ന് മഞ്ജുനാഥ് ഗൗഡ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുകൂലമാകാതെ ജനാധിപത്യ നിയമമനുസരിച്ച് നിഷ്പക്ഷമായും സുതാര്യമായും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കണം. പക്ഷപാതപരമായ സമീപനമാണ് മെറ്റ കൈക്കൊള്ളുന്നത്. കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഹൈദരാബാദിലെ മെറ്റ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും ഓഫീസ് പരിസരത്ത് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ലൈംഗികബന്ധം എതിർത്തതിന്റെ വൈരാഗ്യം ; സഹോദരഭാര്യയെയും കണ്ടുനിന്ന 8 വയസ്സുകാരനെയും കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
-
റാസൽഖൈമ വാഹനാപകടം : 13 മരണത്തിൽ 11 പേരും ഇന്ത്യക്കാർ; കോൺസുലേറ്റ് ഹെൽപ് ലൈൻ തുറന്നു, മലയാളികളും ഉൾപ്പെട്ടതായി സൂചന
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി
Most read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
-
തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു


