Skip to content

കാർത്തിക ദീപം ആഘോഷത്തിന് മുന്നോടിയായി മധുരയിൽ നിരോധനാജ്ഞ ; തിരുപ്പരൻകുൻട്രം മലകയറുന്നതിന് പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം

ചെന്നൈ: മധുര തിരുപ്പരൻകുൻട്രം ദീപം തെളിയിക്കൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ മധുരയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ. തിരുപ്പരൻകുൻട്രം മലയിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ചൊവ്വാഴ്ചത്തെ കാർത്തിക ദീപത്തിനു മുന്നോടിയായാണ് നിയന്ത്രണം. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച രാവിലെ 10 വരെ നിയന്ത്രണങ്ങൾ നീളും. ദീപം തെളിയിക്കലിനെ പിന്തുണച്ചും എതിർത്തും വലിയ തോതിൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. തിരുപ്പരൻകുൻട്രം മലയിൽ ഡ്രോൺ പറത്തുന്നതിന് മധുര സിറ്റി പൊലീസ് വിലക്കേ‍ർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തിരുപ്പരൻകുൻട്രം മലയിൽ ദർഗയോട് ചേർന്ന മലയിൽ ചൊവ്വാഴ്ച ദീപം തെളിയിക്കാൻ തമിഴ്നാട് സർക്കാർ അനുവദിക്കില്ലെന്നാണ് സൂചന. മതസൗഹാർദം തക‍ർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മന്ത്രി അരുൺ രാജ് അറിയിച്ചു. ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചിരുന്നു. 24ന് ഒറ്റത്തവണത്തേക്ക് മാത്രം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോടുകൂടിയ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് കമ്മീഷണ‍‌‍‍ർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സ‍ർക്കാരിൻ്റെ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കാത്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി സി ജോസഫ് വിജയ് ഡിജിപി, അഡ്വക്കേറ്റ് ജനറൽ, മുതിർന്ന മന്ത്രിമാർ എന്നിവരുമായി അടിയന്തര ചർച്ച നടത്തി

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ; കുറ്റകൃത്യം പോലീസിനെ അറിയിച്ചില്ല : 46കാരൻ അറസ്റ്റിൽ

  5. മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ

Share on WhatsApp

Share this story

കാർത്തിക ദീപം ആഘോഷത്തിന് മുന്നോടിയായി മധുരയിൽ നിരോധനാജ്ഞ ; തിരുപ്പരൻകുൻട്രം മലകയറുന്നതിന് പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം pathanamthittamedia.com