ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗം : ഇംഗ്ലണ്ടിൽ ചൂട് താങ്ങാനാകാതെ 5,000-ത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്
ലണ്ടൻ: 2026-ലെ വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ കടുത്ത ഉഷ്ണതരംഗം മൂലം 5,000-ത്തിലധികം ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട്. 2016-ൽ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ആകെ 5,258 മരണങ്ങളാണ് വേനൽക്കാലത്തെ കടുത്ത ചൂടുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 2022-ൽ 2,985 പേരായിരുന്നു മരിച്ചത്. ജൂൺ 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് ഉഷ്ണതരംഗം മൂലം ഏറ്റവും കൂടുതൽ ആളുകൾക്ക് മരണം സംഭവിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽമാത്രം 2,401 മരണങ്ങൾ സംഭവിക്കുകയും താപനില 38 ഡിഗ്രി സെൽഷ്യസുവരെ ഉയരുകയും ചെയ്‌തു. കടുത്ത ചൂടിനൊപ്പം മഴയുടെ ലഭ്യതക്കുറവ് കൂടിയായപ്പോൾ വെയിൽസിലുടനീളവും ഇംഗ്ലണ്ടിൻ്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു. ഇതിനുപുറമേ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കാട്ടുതീ വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു.
2026 യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസോ അതിലധികമോ രേഖപ്പെടുത്തിയ 41 ദിവസങ്ങൾ ഉൾപ്പെടുന്ന ഏഴ് ഉഷ്ണതരംഗ ഘട്ടങ്ങളാണ് രാജ്യം നേരിട്ടത്. മെയ് മാസത്തിൽ ക്യൂ ഗാർഡൻസിൽ 35.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ നോർഫോക്കിലെ ലിംഗഡിൽ താപനില 38.0 ഡിഗ്രി സെൽഷ്യസിലെത്തി. ഓഗസ്റ്റ് പകുതിയോടെ ഗ്ലൗസെസ്റ്റർഷെയറിലെ ഹാർട്ട്പുരി കോളേജിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെൽഷ്യസാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്,ഉയർന്ന അന്തരീക്ഷമർദ്ദം മൂലം ചൂടുള്ള കാറ്റ് പ്രദേശത്ത് തങ്ങിനിൽക്കുന്ന ‘ഹീറ്റ്’ ഡോം’ പ്രതിഭാസമാണ് മെയ്, ജൂൺ മാസങ്ങളിലെ കടുത്ത ചൂടിന് കാരണമായത്.
വേനൽക്കാലത്തുണ്ടായ ഈ കടുത്ത ചൂട് പൊതുജനാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചതായി പ്രിൻസിപ്പൽ എൻവയോൺമെൻ്റൽ ഹെൽത്ത് സയന്റിസ്റ്റ് ഡോ. റോസ് തോംസണെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം വരുംവർഷങ്ങളിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ ദൈർഘ്യമേറിയതും തീവ്രവുമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്





