മരുന്നുകൾ തപാൽ വഴി അയക്കുന്നവർ ഇനി പാക്കിങ്ങിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൂടുതൽ ശ്രദ്ധിക്കണം
മസ്കത്ത്: മരുന്നുകൾ തപാൽ വഴി അയക്കുന്നവർ ഇനി പാക്കിങ്ങിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൂടുതൽ ശ്രദ്ധിക്കണം. ഉപഭോക്താക്കൾക്കായി മരുന്നുകൾ അയക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളും പാക്കിങ് ചട്ടങ്ങളും വിശദീകരിച്ചിരിക്കുകയാണ് ഒമാൻ പോസ്റ്റ്. മരുന്നുകളുടെ സ്വഭാവവും അപകടസാധ്യതയും കണക്കിലെടുത്ത് ആഭ്യന്തര, രാജ്യാന്തര തപാൽ സേവനങ്ങൾക്ക് വ്യത്യസ്ത നിബന്ധനകളാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയുള്ള മരുന്നുകൾ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായി പാക്ക് ചെയ്താൽ വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ അനുമതിയുണ്ട്. എന്നാൽ വിഷാംശമുള്ളതോ തീപിടിക്കാൻ സാധ്യതയുള്ളതോ ആയ മരുന്നുകൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മരുന്നുകൾ ഒമാനിലെ ആഭ്യന്തര തപാൽ സേവനം വഴി മാത്രമേ അയക്കാൻ കഴിയൂ. വിദേശത്തേക്ക് ഇവ അയക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





