Skip to content

കലഞ്ഞൂർ പൂമരുതികുഴിയിൽ മൂന്ന് കാട്ടാനകൾ ജനവാസ മേഖലയിൽ : തുരത്താൻ വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു

കോന്നി : കലഞ്ഞൂര്‍ പൂമരുതികുഴിയിലെ ജനവാസ മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. കാട്ടാനകളെ സുരക്ഷിതമായി വനത്തിലേക്ക് തുരത്തുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ എലിഫന്റ് ഡ്രൈവ് ആരംഭിച്ചു. റാന്നി ആർ.ആർ.ടി., കോന്നി ആർ.ആർ.ടി., പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ എന്നിവര്‍ സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പത്തനാപുരം കടശ്ശേരി വനത്തിൽ നിന്ന് കലഞ്ഞൂർ – പാടം റോഡ് മുറിച്ചുകടന്നെത്തിയ കാട്ടാനകളാണ് പൂമരുതികുഴിയിലെ ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. നിരവധി വീടുകള്‍ ഉൾപ്പെടുന്ന പ്രദേശമായതിനാൽ ആനകളുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോന്നി വനം ഡിവിഷനിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് മാറ്റുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

നടുവത്തുംമൂഴി റേഞ്ച് ഓഫീസർ അരുൺ, കോന്നി ഡി.എഫ്.ഒ. മിഥുൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് വനംവകുപ്പിന്റെ ഇടപെടൽ. കോന്നി ആർ.ആർ.ടി., റാന്നി ആർ.ആർ.ടി. സംഘങ്ങളിലെ ഉദ്യോഗസ്ഥരും പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളാണ്. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലയിലുള്ള കാട്ടാനകളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ കാട്ടാനകളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാട്ടാനകളുടെ അടുത്തേക്ക് പോകാനോ അവയെ പ്രകോപിപ്പിക്കാനോ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. കാട്ടാനകളെ എത്രയും വേഗം ജനവാസ മേഖലയിൽനിന്ന് മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

കലഞ്ഞൂർ പൂമരുതികുഴിയിൽ മൂന്ന് കാട്ടാനകൾ ജനവാസ മേഖലയിൽ : തുരത്താൻ വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു pathanamthittamedia.com