Skip to content

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേജിൽ നിന്നും മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകൾ അപ്രത്യക്ഷം

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ നിന്നും മുഖ്യമന്ത്രി വി.ഡി സതീശനെതിരൊയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിവാദം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഉൾപ്പെടെ 40 കാർഡുകളാണ് സിപിഎമ്മിൻ്റെ പേജുകളിൽ നിന്നും അപ്രത്യക്ഷമായത്. പോലീസ് നിർദേശത്തിലാണ് പോസ്റ്റ് നീക്കിയതെന്ന വിശദീകരണമാണ് ലഭിച്ചതെന്ന് സിപിഎം നേതാക്കൾ പറയുന്നത്. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞാഴ്ച സമ്മതിച്ചിരുന്നു.

അതെതുടർന്ന് 15,627 പോസ്റ്റുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കിയത്. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വരുന്ന പോസ്റ്റുകൾ സർക്കാർ അറിഞ്ഞല്ല നീക്കം ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാദം. എന്നാൽ രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചത് ആഭ്യന്തര വകുപ്പാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയോട് അവശ്യപെട്ടതെന്നായിരുന്നു. നീക്കം ചെയ്ത പോസ്റ്ററുകൾ വീണ്ടും ഷെയർ ചെയ്ത് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരാംഭിച്ചരിക്കുകയാണ് സിപിഎം. കാർഡുകൾ മുക്കിയാൽ വീണ്ടും പോസ്റ്റ് ചെയ്യുമെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  3. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

  4. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  5. വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്

Share on WhatsApp

Share this story

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേജിൽ നിന്നും മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകൾ അപ്രത്യക്ഷം pathanamthittamedia.com