Skip to content

ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ; കൈവിലങ്ങണിയിച്ച് കൊണ്ടുവരുമെന്ന് ബംഗ്ലാദേശ്

ധാക്ക: 2024 ഓഗസ്റ്റിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ബംഗ്ലാദേശിന്റെ ‘വിജയ് ദിവസ്’ ആയ ഡിസംബർ 16ന് മടങ്ങിയെത്തുമെന്നും ഇതിനായി ഡൽഹിയിൽ നിന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്രാസൗകര്യമൊരുക്കണമെന്നും ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി ആവശ്യപ്പെട്ടു. ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ഹസീനയെ നാടുകടത്തിയതെന്നും അതിനാൽ തിരിച്ചുവരവിനുള്ള സൗകര്യമൊരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തോട് അതിരൂക്ഷമായാണ് ബംഗ്ലാദേശ് സർക്കാർ പ്രതികരിച്ചത്. ഹസീന ആഗ്രഹിക്കുന്നതും സംഭവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കിയപ്പോൾ, ബംഗ്ലാദേശ് മണ്ണിൽ കാലുകുത്തുന്ന നിമിഷം തന്നെ ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ഷാമ ഒബേദ് ഇസ്‍ലാം മുന്നറിയിപ്പ് നൽകി.

കൈവിലങ്ങണിയിച്ചു മാത്രമേ അവരെ രാജ്യത്തേക്ക് കൊണ്ടുവരികയുള്ളൂവെന്നും സാധാരണ യാത്രക്കാരിയായി മടങ്ങിവരാൻ അനുവദിക്കാതെ ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ വിട്ടുനൽകണമെന്നുമാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. 2024ലെ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി കഴിഞ്ഞതായും ഒരു ശിക്ഷിക്കപ്പെട്ട പ്രതിക്ക് മടക്കയാത്രയ്ക്കുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്ന ആവശ്യം അന്യായമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. നേരത്തെ ഹസീനയുടെ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  3. വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

  4. ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ

  5. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

Share on WhatsApp

Share this story

ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ; കൈവിലങ്ങണിയിച്ച് കൊണ്ടുവരുമെന്ന് ബംഗ്ലാദേശ് pathanamthittamedia.com