Skip to content

താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. വ്യക്തിപരമായി പേര് പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽപ്പോലും നാട്ടിൽ വിവാദങ്ങളുണ്ടാകുമ്പോൾ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവർത്തകർക്കിടയിലുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പാർട്ടിക്കകത്തുള്ളവർക്കെതിരെയോ പുറത്തുള്ളവർക്കെതിരെയോ സൈബർ ആക്രമണം നടത്തിയിട്ടില്ല. അഭിപ്രായങ്ങൾ സ്വന്തം പ്രൊഫൈലിലൂടെ പറയാറുണ്ടെന്നല്ലാതെ ‘വൺ-ടു-ത്രീ അറ്റാക്ക്’ എന്ന പേരിൽ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കോ മാധ്യമപ്രവർത്തകർക്കോ സംശയമുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടുപോകാം. ഏതൊരു കോൺഗ്രസുകാരനും വിശ്വസിക്കാവുന്ന സർക്കാരാണ് നാട് ഭരിക്കുന്നത്.

പരാതി നൽകിയാൽ കൃത്യമായി അന്വേഷിച്ച് തന്റെ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ കഴിയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.ഷാഫി പറമ്പിൽ തന്റെ ഗുരുവാണെന്നും ഗുരു-ശിഷ്യ ബന്ധമാണെന്നുമുള്ള വാദം ശരിയല്ല. സഹോദരസ്നേഹമാണ് എക്കാലത്തും ഉള്ളത്. കൂടെയുള്ള ഒരാൾക്ക് പ്രതിസന്ധി വരുമ്പോൾ അത് ചെയ്തത് താനായിരിക്കുമെന്നോ പ്രതിരോധിച്ചത് താനായിരിക്കുമെന്നോ കരുതുന്നതിനെ പൊതുപ്രവർത്തന ജീവിതത്തിലെ പോസിറ്റീവ് വശമായി കാണുന്നു.

എന്നാൽ അത്തരമൊരു സൈബർ അറ്റാക്ക് താൻ നടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.സൈബർ ഇടത്തിലെ അഭിപ്രായപ്രകടനങ്ങളെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ അത് തനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവറിനെ കാണാൻ പോയ സമയത്ത് കോൺഗ്രസിന്റെ പ്രധാന മുഖങ്ങളടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് എടുത്ത നിലപാട് പിഴച്ചുപോയെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. പിന്നീട് കേസുകൾ വന്നപ്പോഴും സമാനമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ pathanamthittamedia.com