കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി കർണാടകയിലെ മുൻ ബിജെപി എംപി
ബെംഗളൂരു: കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി കർണാടകയിലെ മുൻ ബിജെപി എംപി. മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്നാണ് ബിജെപി നേതാവ് പ്രതാപ് സിംഹ പറയുന്നത്. ”കർണാടകയിൽ മലയാളികളുടെ തോന്നിവാസമാണ് നടക്കുന്നത്. ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ മുഴുവൻ മലയാളികളുടെ തോന്നിവാസമാണ്. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറുനാട്ടിലെത്തിയാൽ അത് കാണാനില്ല” കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ലെന്നും പ്രതാപ് പരിഹസിച്ചു.
കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അധിക്ഷേപം. സിംഹയുടെ പരാമര്‍ശത്തിനെതിരെ സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രകോപന പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളിൽ നിറയാറുള്ള നേതാവാണ് സിംഹ. നേരത്തെ ടി നരസിപുരയിൽ നടന്ന ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ദലിത് സമുദായാംഗങ്ങൾക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് സിംഹക്കെതിരെ കേസെടുത്തിരുന്നു. മൈസൂരു ജില്ലയിലെ ടി നരസിപുര പട്ടണത്തിൽ ഈ വര്‍ഷം സെപ്റ്റംബർ 18 ന് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയായിരുന്നു ദലിത് സമുദായത്തെ അധിക്ഷേപിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
തിരുപ്പറകുണ്റം മലമുകളില്‍ കാര്‍ത്തിക മഹാദീപം തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതിയില്‍ വിശദീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍
-
കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി
-
സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
Most read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി


