Skip to content

പാകിസ്ഥാനിൽ ജനങ്ങൾ തെരുവിൽ ; ശക്തനായ സൈനിക മേധാവിക്ക് എതിരെ അലയടിച്ച് വൻ പ്രതിഷേധം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രധാനപ്പെട്ട നാല് ഭരണ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവ വിഭജിച്ച് ഭൂപടം മാറ്റിവരയ്ക്കാനുള്ള ശക്തനായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ നീക്കത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ എതിർപ്പ് ശക്തമാകുന്നു. സിന്ധ് പ്രവിശ്യയെ വിഭജിക്കുന്നതിനോ പുതിയ ഭരണ യൂണിറ്റുകൾ രൂപീകരിക്കുന്നതിനോ എതിരെ ഈ ആഴ്ച കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പരമ്പരാഗത ‘അജ്‌റക്’ ഷാളുകളും തൊപ്പികളും ധരിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്. ‘ജിയേ സിന്ധ് റഹ്ബർ കമ്മിറ്റി’യുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ദേശീയ നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, പൗരസമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സിന്ധിന്‍റെ നിലവിലുള്ള അതിർത്തികളിൽ മാറ്റം വരുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ഭൂമിശാസ്ത്രപരമോ ഭരണപരമോ ആയ ഏതൊരു തീരുമാനവും ജനങ്ങളുടെ ആഗ്രഹപ്രകാരം മാത്രമേ എടുക്കാവൂ എന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

സിന്ധിന്‍റെ സ്വത്വം ചരിത്രത്തിലും സംസ്കാരത്തിലും അധിഷ്ഠിതമാണെന്നും അതിനെ വെറുമൊരു ഭരണസൗകര്യമായി കാണരുതെന്നും നേതാക്കൾ പറഞ്ഞു. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനായി ഹിതപരിശോധന നടത്താനുള്ള നീക്കത്തെയും ഇവർ എതിർത്തു. ജനങ്ങളുടെ സമ്മതമില്ലാതെ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഭരണഘടനാപരമായും നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും നേരിടുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ഇവർ മുന്നറിയിപ്പ് നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

പാകിസ്ഥാനിൽ ജനങ്ങൾ തെരുവിൽ ; ശക്തനായ സൈനിക മേധാവിക്ക് എതിരെ അലയടിച്ച് വൻ പ്രതിഷേധം pathanamthittamedia.com