Skip to content

യുപി തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്-എസ്പി തര്‍ക്കം തീരുന്നില്ല ; 26 സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് സമാജ്‌വാദി പാര്‍ട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി തര്‍ക്കം. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. സഖ്യ മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയാണ് എസ്പിയുടേതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നിലവില്‍ 26 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് സമാജ്വാദി പാര്‍ട്ടി നിലപാട്. 120 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഇമ്രാന്‍ മസൂദിന്റെ ശക്തി കേന്ദ്രങ്ങളിലാണ് എസ്പി ഇന്നലെ രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സഹാറന്‍പൂരില്‍ മസൂദിന്റെ എക്കാലത്തെയും എതിരാളി ആശു മാലിക്കിനാണ് എസ്പി സീറ്റ് നല്‍കിയത്. ബേഹാത്തും ഇമ്രാന്‍ മസൂദ് കണ്ണുവെച്ച സീറ്റുകളില്‍ ഒന്നായിരുന്നു.

അതിവേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സഖ്യത്തിന് അന്തിമ രൂപം നല്‍കാനാണ് ശ്രമം. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഡിസംബര്‍ പത്തിന് സഹാരന്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിക്കുമെന്നും സൂചനയുണ്ട്. സമാജ്വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്ന 26 സീറ്റുകളില്‍ 2022-ല്‍ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റുകള്‍ (റാംപൂര്‍ ഖാസ്, ഫരേന്ദ), രണ്ടാം സ്ഥാനത്തെത്തിയ നാല് സീറ്റുകള്‍ (മഥുര, ഖേരാഗഡ്, ജഗദീഷ്പൂര്‍, കിദ്വായ് നഗര്‍), സമാജ്വാദി പാര്‍ട്ടിക്ക് മുന്‍പ് 60000 മുതല്‍ 70000 വരെ വോട്ടുകള്‍ ലഭിച്ച 20 സീറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതായായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

യുപി തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്-എസ്പി തര്‍ക്കം തീരുന്നില്ല ; 26 സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് സമാജ്‌വാദി പാര്‍ട്ടി pathanamthittamedia.com