കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി : അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാ പിഴവ് ഉണ്ടായെന്നും മരണവിവരം ഡോക്ടേഴ്സ് മറച്ചുവച്ചെന്നുമാണ് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായി എന്നാണ് വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷം പുറത്ത് കൊണ്ടു വന്ന മാധവിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും മാധവിക്ക് ഉണ്ടായിരുന്നില്ലെന്നും മരണ വിവരം പോലും കൃത്യമായി അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി. അനസ്തേഷ്യ നൽകുമ്പോഴോ ശസ്ത്രക്രിയക്കിടയിലോ പിഴവ് സംഭവിച്ചോയെന്നാണ് കുടുംബത്തിന്റെ സംശയം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുമ്പോൾ ബി പി കുറഞ്ഞിരുന്നുവെന്നും ആശുപത്രി അധികൃതർ. സംഭവത്തിൽ ഡിഎംഒക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സംഭവത്തിൽ പ്രതിഷേധാവുമായി ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി. സുപ്രണ്ടിനെ ഉപരോധിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന രേഖമൂലം ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിച്ചത്. മാധവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്





