Skip to content

വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പോലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിന് സമീപം പോലീസുകാരന്‍റെ വീട്ടിൽ വൻ കവർച്ച. വെമ്പായം കന്യാകുളങ്ങരയിലെ വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്. ജസ്നാദ് സ്റ്റേഷനിലേക്കും അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിലേക്കും പോയ സമയത്തായിരുന്നു മോഷണം. വൈകിട്ട് മൂന്നരയോടെ സ്കൂളിൽ നിന്നും ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച് പരിശോധിച്ചപ്പോൾ അലമാരയിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അടുക്കളയിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടാക്കൾ വാരിവിതറിയിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം വ്യക്തമായത്. ഉടൻ തന്നെ ഡയാന ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് വട്ടപ്പാറ, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  3. വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

  4. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പോലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു pathanamthittamedia.com