സ്ത്രീസുരക്ഷാ സന്ദേശവുമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ നടന്നു
പത്തനംതിട്ട : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ ‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ നടന്നു. ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ – കോളേജ് വിദ്യാർത്ഥിനികൾ, എൻ.എസ്.എസ്. വളണ്ടിയർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന മാരത്തോൺ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാരംഭിച്ച് ജില്ലാ പോലീസ് ഓഫീസിൽ സമാപിച്ചു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം നടത്തുന്നതിനൊപ്പം സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം പൊതുജനങ്ങളിൽ വളർത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കോന്നി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നിമിഷി ത്രിപാഠി, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ.ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവിയും കോന്നി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടും വനിതാ പ്രവർത്തകർക്കൊപ്പം മാരത്തോണിൽ പങ്കെടുത്ത് ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലെത്തിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ സഹായകരമാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





